‘നച്ചത്തിരം നകര്‍കിറത്’, പാ രഞ്ജിത് ചിത്രത്തില്‍ കാളിദാസ് ജയറാം
തന്‍റെ ഏറ്റവും പുതിയ റിലീസായ ‘സർപാട്ട പറമ്പരൈ’ സ്വന്തമാക്കുന്ന മികച്ച അഭിപ്രായങ്ങളുടെ നിറവിലാണ് സംവിധായകന്‍ പാ രഞ്ജിത്.70-കളിലും 80-കളിലും വടക്കൻ മദ്രാസിലുണ്ടായിരുന്ന ബോക്സിംഗ് സംസ്കാരം പ്രദർശിപ്പിച്ച ചിത്രം നിരൂപകര്‍ക്കും മാസ് ചിത്രങ്ങളുടെ ആരാധകര്‍ക്കും പ്രിയങ്കരമായി, അടുത്തതായി ഒരു റൊമാന്‍റിക് സിനിമ ഒരുക്കാൻ പാ രഞ്ജിത് ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത.
‘നച്ചത്തിരം നകർകിറത്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കാളിദാസ് ജയറാമും അശോകും നായക വേഷങ്ങളില്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ‘സർപാട്ട പറമ്പരൈ’യിലൂടെ അരങ്ങേറ്റം നടത്തിയ ദുഷരയെയാണ് നായികയായി പരിഗണിക്കുന്നത്. അടുത്തത് ഒരു പ്രണയകഥയാണെന്ന് രഞ്ജിത്ത് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അശോക് സെൽവനും കാളിദാസും അടുത്തിടെ തമിഴില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ആമസോണിലൂടെയും നെറ്റ്ഫ്ളിക്സിലൂടെയും പുറത്തിറങ്ങിയ ആന്തോളജി ചിത്രങ്ങളാണ് കാളിദാസിന് പുതിയ ചിത്രങ്ങളിലേക്ക് വഴിയൊരുക്കുന്നത്.
Director Pa Ranjith’s next after ‘Sarpatta Parambarai’ may have Kalidas Jayaram in a lead role. The movie is reportedly titled’‘Natchathiram Nagargirathu’.