നിരവധി പ്രതീക്ഷ ഉണര്‍ത്തുന്ന ചിത്രങ്ങളാണ് കാളിദാസ് ജയറാമിന് ഈ വര്‍ഷം കാത്തിരിക്കുന്നത്. ദമ്പതികളായ സുദീപും ഗീതികയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തില്‍ ഹാപ്പി എന്നു പേരുള്ള സര്‍ദാര്‍ജിയായാണ് കാളിദാസ് എത്തുന്നത്.
ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നിരവധി ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്.സിഖ് സമുദായത്തില്‍പ്പെട്ട യുവാവും ക്‌നാനായ സമുദായക്കാരിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ ചിത്രത്തില്‍ പറയുന്നത്.
ബോളിവുഡ് താരം ജാവേദ് ജാഫ്രി ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. നേരത്തേ പിക്കറ്റ് 43 എന്ന മലയാള ചിത്രത്തില്‍ ജാവേദ് വേഷമിട്ടിട്ടുണ്ട്. സിദ്ദിഖ്, ശ്രീനാഥ് ഭാസി, സുരാജ് വെഞ്ഞാറമ്മൂട്, ശാന്തി കൃഷ്ണ, ബാലു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
courtesy: Nana