
ഇരുതിസുട്ര് എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ കോളിവുഡില്‍ ശ്രദ്ധ നേടിയ സംവിധായിക സുധ കോംഗാര സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത സൂരറൈപോട്രില്‍ ഏറെ പ്രതീക്ഷയാണ് വെച്ചിട്ടുള്ളത് ഏപ്രിലില്‍ റിലീസ് ലക്ഷ്യമിട്ടിരുന്ന ചിത്രം കോവിഡ് 19 മൂലം നീണ്ടു പോകുകയാണ്. സുധ കോംഗാര ഭാഗമാകുന്ന ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
നെറ്റ്ഫഌക്‌സിനായി ഒരുങ്ങുന്ന ഈ സീരീസില്‍ സുധ കോംഗാര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, ഭവാനി ശ്രീ എന്നിവരാണ് ഇതില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായാണ് കാളിദാസ് ഇതിലെത്തുന്നത്. തമിഴില്‍ അരങ്ങേറ്റം കുറിച്ച് മലയാളത്തിലെത്തിയ കാളിദാസിന് അഭിനേതാവ് എന്ന നിലയില്‍ മികച്ച സാധ്യതയാണ് ഇതിലൂടെ ലഭിക്കുന്നത്.
ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം നല്‍കുന്നത്. ‘ഒരു പക്കാ കഥൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കാളിദാസ് സിനിമയില്‍ എത്തിയതെങ്കിലും ഈ ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. അതിനു ശേഷം അഭിനയിച്ചതും ‘ മീന്‍ കുഴമ്പും മണ്‍പാനയും’ എന്ന തമിഴ് ചിത്രത്തിലായിരുന്നു. പിന്നീടാണ് പൂമരം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് താരം എത്തിയത്. ഗൗതം മേനോന്‍, വെട്രിമാരന്‍, വിഘ്‌നേശ് ശിവ എന്നിവരാണ് ഈ സീരീസിലെ മറ്റ് ചിത്രങ്ങള്‍ ഒരുക്കുന്നത്.
SooraraiPtoru director Sudha Kongara joins with Kalidas Jayaram, Shanthanu Bagyaraj, Bhavani Sree for a Netflix series. As per reports Kalidas essaying a transgender role.