Select your Top Menu from wp menus
New Updates

‘കലാമണ്ഡലം ഹൈദരാലി’യുടെ ഒടിടി റിലീസ് നാളെ

കഥകളി സംഗീത രംഗത്തെ അനശ്വര വ്യക്തിത്വം കലാമണ്ഡലം ഹൈദരാലിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമ നാളെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്നു. അജു നാരായണന്റെ രചനയില്‍ കിരണ്‍ ജി നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കരും മകന്‍ നിഖില്‍ രണ്‍ജി പണിക്കരും ഹൈദരാലിയായി വേഷമിടും. ഹൈദരാലിയുടെ 19 മുതല്‍ 30 വയസുവരെയുള്ള കാലഘട്ടമാണ് നിഖില്‍ അവതരിപ്പിക്കുന്നത്. ഐ നെറ്റ് സ്‌ക്രീന്‍ എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ്.

അറുപതുകളുടെ അവസാനത്തോടെ കളിയരങ്ങിലെത്തിയ ഹൈദരലി മൂന്നരപ്പതിറ്റാണ്ടിലേറേ ഈ രംഗത്തുണ്ടായിരുന്നു. നിരവധി എതിര്‍പ്പുകളെ മറികടന്നും സാമൂഹ്യമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പവുമായിരുന്നു ഹൈദരാലിയുടെ യാത്ര. ഛായഗ്രഹണം എം.ജെ രാധാകൃഷ്ണന്‍. നിര്‍മാണം: വിനീഷ് മോഹന്‍,ബാനര്‍: വേധാസ് ക്രിയേഷന്‍സ്,എഡിറ്റര്‍: മിഥുന്‍,സംഗീതം: അനില്‍ ഗോപാല്‍,ആലാപനം: കോട്ടയ്ക്കല്‍ മധു, നൃത്ത സംവിധാനം കലാമണ്ഡലം വിമല ,കലാമണ്ഡലം ഗണേശന്‍ ,സ്റ്റില്‍സ്: കണ്ണന്‍ സൂരജ്. അശോകന്‍, ടി.ജി. രവി, ജയപ്രകാശ് കുളൂര്‍, റെയ്ഹാന്‍ ഹൈദരലി, കുടമാളൂര്‍ മുരളി കൃഷ്ണന്‍ , പുണ്‍ണിയൂര്‍ക്കോണം ജയന്‍ ,രഞ്ജന്‍ ,മീര നായര്‍,പാരിസ് ലക്ഷ്മി, വാണി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Ranji Panikkar starer Kalamandalam Hyderali will have a OTT Release. The Kiran G Nath directorial also have Nikhil Ranji Panikkar on board.

Previous : ലെഫ്റ്റനന്റ് റാം ആയി ദുല്‍ഖര്‍, തെലുങ്ക് ചിത്രം പ്രഖ്യാപിച്ചു

Related posts