സൂര്യക്ക് ഏറെ ശ്രദ്ധേയമായ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഗൗതം മേനോന്‍. കാക്ക കാക്ക, വാരണം ആയിരം തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന്റെ അഭിനയ ജീവിതത്തിലെ നിര്‍ണായക ഏടുകളാണ്. എന്നാല്‍ ധ്രുവ നച്ചത്തിരം എന്ന ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസം ഇകുവര്‍ക്കുമിടയില്‍ അകര്‍ച്ചക്കിടയാക്കി. എന്നാല്‍ കുറച്ചു കാലമായി ഇരുവരും വീണ്ടും നല്ല ബന്ധത്തിലാണ്. ഇപ്പോള്‍ കാക്ക കാക്കയ്ക്ക് രണ്ടാം ഭാഗമൊരുക്കാനുള്ള ശ്രമത്തിലാണ് ഗൗതം മേനൊനെന്ന് കോളിവുഡ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സൂര്യയുടെ നായികയായി ജ്യോതിക ആണ് ആദ്യ ഭാഗത്ത് എത്തിയത്. ജ്യോതികയുടെ പ്രകടനവും ആദ്യ ഭാഗത്തില്‍ ശ്രദ്ധേയമായിരുന്നു. വിക്രമിനെ നായകനാക്കി ഒരുക്കിയ ധ്രുവ നച്ചത്തിരം, ധനുഷ് നായകനായ എന്നൈ നോക്കിപ്പായും തോട്ട എന്നീ ചിത്രങ്ങള്‍ ഇനിയും റിലീസ് ചെയ്യാനാകാതെ വിവിധ തടസങ്ങള്‍ പെട്ടിരിക്കുകയാണ്. ഈ ചിത്രങ്ങളുടെ റിലീസിന് ശേഷം കാക്ക കാക്ക2ന്റെ ജോലികളിലേക്ക് തിരിയാനാണ് ഗൗതം മേനോന്റെ ശ്രമം.