കൈതിക്ക് രണ്ടാം ഭാഗം വരുന്നുവെന്ന് നിര്‍മാതാവ്
കാര്‍ത്തിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘കൈതി’യുടെ രണ്ടാം ഭാഗം അധികം വൈകാതെ ഉണ്ടാകുമെന്ന് വ്യക്തമാക്കി നിര്‍മാതാവ് എസ്ആര്‍ പ്രഭു. ഒരു ട്വിറ്റര്‍ സംവാദത്തിനിടെയാണ് അദ്ദേഹം ഈ സ്ഥിരീകരണം നല്‍കിയത്. സംവിധായകന്‍ ലോകേഷ് കനഗരാജും കാര്‍ത്തിയും ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ കൈതി 2ന്തു വേണ്ടിയുള്ള ജോലികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വ്യത്യസ്ത അവതരണത്തിലൂടെ ശ്രദ്ധേയമായ ആക്ഷന്‍ ചിത്രമാണ്’കൈതി’. 2019 ദീപാവലി സീസണിലാണ് ചിത്രം എത്തിയത്. വിജയ്യുടെ ‘ബിഗിലിനൊപ്പം’ റിലീസ് ചെയ്തിട്ടും ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു. കൈതി ആദ്യ ഭാഗം അവസാനിച്ചതു തന്നെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചന നിലനിര്‍ത്തിയാണ്.അജയ് ദേവ്ഗനെ നായകനാക്കി കൈതി ഹിന്ദിയില്‍ റീമേക്ക് ചെയ്യുമെന്നും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.
Kaithi 2 confirmed by producer SR Prabhu. The Logesh Kanagaraj directorial has Karthy lead role.