New Updates
  • മാര്‍ക്കോണി മത്തായി നാളെ എത്തുന്നു, തിയറ്റര്‍ ലിസ്റ്റ്

  • ഒടുവില്‍ ട്രാന്‍സിന് പാക്കപ്പ്, അമല്‍ നീരദ് ഇനി ബിലാലിലേക്ക്

  • ജയസൂര്യയുടെ തൃശൂര്‍ പൂരത്തില്‍ സാബുമോനും

  • കടാരം കൊണ്ടാനിന് യുഎ, വിക്രം ചിത്രം 19ന്

  • രാമയാണക്കാറ്റേ റീമിക്‌സ്, നീരജിന്റെ ചിത്രത്തില്‍ പ്രിയാ വാര്യരുടെ ചുവടുകള്‍

  • വിജയിന്റെ ബിഗിലില്‍ പ്രധാന വേഷത്തില്‍ ഐഎം വിജയനും

  • കാറുകളോട് കമ്പമുള്ള സൂപ്പര്‍സ്റ്റാറായി പ്രിഥ്വിരാജ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി

  • സൂപ്പര്‍ 30, ഹൃതിക് റോഷന്‍ ചിത്രത്തിന്റെ കേരള തിയറ്റര്‍ ലിസ്റ്റ്

  • വിജയ് ദേവ്‌രകൊണ്ടയുടെ ഡിയര്‍ കോമ്രേഡ്, ട്രെയ്‌ലര്‍ കാണാം

  • തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഈ മാസം, ആദ്യ ലുക്ക് പോസ്റ്റര്‍ കാണാം

വിക്രമിന്‍റെ കടാരം കൊണ്ടാന്‍ ജൂലൈ 19ന്

വിക്രമിന്‍റെ കടാരം കൊണ്ടാന്‍ ജൂലൈ 19ന്

കമലഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മിച്ച് ചിയാന്‍ വിക്രം നായകനായി എത്തുന്ന കടാരം കൊണ്ടാന്‍ ഉടന്‍ തിയറ്ററുകളിലെത്തുകയാണ്. ജൂലൈ 19നാണ് കടാരം കൊണ്ടാന്‍ തിയറ്ററുകളില്‍ എത്തുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബോക്‌സ് ഓഫിസില്‍ മികച്ച ഒരു വിജയം നേടാന്‍ ഏറെക്കാലമായി പരിശ്രമിക്കുന്ന വിക്രം ഏറെ പ്രതീക്ഷയാണ് കടാരം കൊണ്ടാനില്‍ വെച്ചിരിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിന്‍റെ റിലീസ് നീണ്ടുപോകുകയായിരുന്നു.
സ്റ്റൈലിഷ് ഗ്രേ ലുക്കിലാണ് താരമെത്തുന്നത്. അക്ഷര ഹാസനാണ് നായിക.കമലഹാസന്‍ നായകനായ തൂങ്കാവനത്തിലൂടെ സംവിധായകനായി അരങ്ങേറിയ രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. കമലഹാസന്റെ അസിസ്റ്റന്റായും രാജേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.നടന്‍ നാസറിന്റെ മകന്‍ അബി നാസര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. രാജ് കമല്‍ ഫിലിംസിന്റെ 45-ാം ചിത്രമാണിത്.

Chiyan Vikram’s Kadaram kondan releasing on July 19.The movie directed by Rajesh M Selva isA styluah thriller.Akshara Hassan essaying female lead.RajKamal films production.

Related posts