പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന കടെയ്കുട്ടി സിങ്കത്തിലൂടെ കാര്‍ത്തി വീണ്ടും നാടന്‍ വേഷങ്ങളിലേക്ക് തിരിയുകയാണ്. ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് കാര്‍ത്തിയുടെ സഹോദരന്‍ കൂടിയായ സൂര്യയാണ്. സായേഷ, പ്രിയ ഭവാനി തുടങ്ങിയവര്‍ നായികമാരായി എത്തുന്നു. ഒരു കര്‍ഷകനായാണ് കാര്‍ത്തി ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവന്നിട്ടുണ്ട്.