അതിജീവനത്തിന്‍റെ പുതിയ ഒരു അധ്യായായവുമായി ‘കച്ചി’ നീസ്ട്രിമിൽ എത്തി. ത്രില്ലർ ജോണറിൽ ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് നവാഗതനായ ബിൻഷാദ് നാസറാണ്. 68 വയസ്സുള്ള മുതിർന്ന ഒരു സ്ത്രീ കഥാപാത്രം തന്റെ കൊച്ചുമകളോടൊപ്പം നേരിടേണ്ടി വരുന്ന ചില അപകട സാഹചര്യങ്ങളും അതിൽ നിന്നുള്ള അതിജീവനവുമാണ് സിനിമയിൽ പറഞ്ഞുപോകുന്നത്. പിപിജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ പോൾ പി ജോൺ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ മനോഹരിയമ്മ ഒരു മുഴുനീള കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബിനു പപ്പു, സിനോജ് വർഗീസ്, സ്രേഷ്ട എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ദേവൻ സുബ്രഹ്മണ്യനാണ്. ഛായാഗ്രഹണം ശ്രീകാന്ത് ഈശ്വർ, ചിത്രസംയോജനം ബസോദ് ടി ബാബുരാജ് എന്നിവർ നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് റിത്വിക് എസ് ചന്ദ്. റഷീദ് അഹമ്മദിൻ്റെയും അജീഷ് ദാസൻ്റെയും വരികൾക്ക് ഈണം കൊടുത്തിരിക്കുന്നത് സിറാജ് റെസയാണ്.
Debutant Binshad Nazar directorial Kachi is now streaming on NeeStream. Manohari Amma and Binu Pappu in lead roles.