തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായി മാറിയ അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് കബീര്‍ സിംഗിന്റെ ടീസര്‍ പുറത്തിറങ്ങി. ഷാഹിദ് കപൂര്‍ നായകനാകുന്ന ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തന്നെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്കയാണ് സംവിധാനം ചെയ്യുന്നത്. കബീര്‍ സിംഗ് ഉടന്‍ തിയറ്ററുകളിലെത്തിക്കുന്നതിനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.
തെലുങ്കില്‍ ഈ ചിത്രത്തിലൂടെ താരപദവിയിലേക്കുയര്‍ന്ന നടനാണ് വിജയ് ദേവ്രകൊണ്ട. അര്‍ജ്ജുന്‍ റെഡ്ഡി തമിഴിലും റീമേക്ക് ചെയ്യുന്നുണ്ട്. ധ്രുവ് വിക്രം നായകനായി അരങ്ങേറുന്ന ഈ ചിത്രം ആദ്യം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെങ്കിലും നിര്‍മാതാക്കളുടെ അതൃപ്തിയെ തുടര്‍ന്ന് വീണ്ടും പുതിയ സംവിധായകന്റെ നേതൃത്വത്തില്‍ ഷൂട്ട് ചെയ്യുകയാണ്. മലയാളം റീമേക്ക് അവകാശവും ഇ4 എന്റര്‍ടെയ്ന്‍മെന്റ് സ്വന്തമാക്കിയിട്ടുണ്ട്.
Tags:Arjun ReddyKabir SinghSandeep Reddyshahid kapoor