ഏറെക്കാലത്തിനു ശേഷം സുരേഷ് ഗോപി മാസ് പരിവേഷത്തില്‍ എത്തുന്ന’കാവല്‍’തിയറ്ററുകളിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. നിഥിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്‍റെ ട്രെയിലര്‍ നേരത്തേ പുറത്തുവന്നിരുന്നു. നിഥിന്റെ അച്ഛന്‍ രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സയാ ഡേവിഡ് ആണ് മുഖ്യ സ്ത്രീകഥാപാത്രം.
രണ്ട് ഗെറ്റപ്പുകളിലാകും സുരേഷ് ഗോപിയും രണ്‍ജിയും ചിത്രത്തില്‍ ഉണ്ടാകുക, ചെറുപ്പവും പ്രായമായതും. രണ്ട് ഷെയ്ഡുകള്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിനുണ്ടെന്നും മുന്‍ കാലങ്ങളിലേതു പൊലെ ഒരു പവര്‍ പാക്ക്ഡ് കഥാപാത്രമായിരിക്കും ഇതെന്നും നിഥിന്‍ പറയുന്നു.
ഐ എം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്,കണ്ണന്‍ രാജന്‍ പി ദേവ്,മുരുകന്‍,മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍. സംഗീതംരഞ്ജിന്‍ രാജ്, എഡിറ്റര്‍മന്‍സൂര്‍ മുത്തൂട്ടി.
Suresh Gopi starrer Kaaval was censored with an UA certificate. The Nithin Ranji Panikkar directorial has Ranji Panikkar and Zaya David in pivotal roles.