‘കാവല്‍’ ഡിസംബര്‍ 23ന് നെറ്റ്ഫ്ളിക്സില്‍

‘കാവല്‍’ ഡിസംബര്‍ 23ന് നെറ്റ്ഫ്ളിക്സില്‍

ഏറെക്കാലത്തിനു ശേഷം സുരേഷ് ഗോപി മാസ് പരിവേഷത്തില്‍ എത്തിയ’കാവല്‍’ ഒടിടിയിലേക്ക്.
ബോക്സ്ഓഫിസില്‍ ശരാശരി പ്രകടനം കാഴ്ചവെച്ച ചിത്രം ഡിസംബര്‍ 23ന് നെറ്റ്ഫ്ളിക്സില്‍ എത്തും. നിഥിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനം നിര്‍വഹിച്ച ചിത്രം മുഴുനീള ആക്ഷന്‍ മാസ് ചിത്രമല്ല, ഇമോഷ്ണല്‍ ഫാമിലി രംഗങ്ങള്‍ ചേര്‍ന്ന പ്രതികാര കഥയാണ്. വേണ്ടത്ര പ്രചാരണം ഇല്ലാതിരുന്ന ചിത്രം മൂന്നാം വാരത്തില്‍ 26 സെന്‍ററുകളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഇതിനകം 6 കോടിക്ക് അടുത്ത് ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്. ടോട്ടല്‍ ബിസിനസില്‍ ചിത്രം ലാഭകരമായേക്കും.

നിഥിനിന്‍റെ അച്ഛന്‍ രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സയാ ഡേവിഡ് ആണ് മുഖ്യ സ്ത്രീകഥാപാത്രം. രണ്ട് ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപിയും രണ്‍ജിയും ചിത്രത്തില്‍ എത്തുന്നത്. 90കളിലെ സുരേഷ് ഗോപി ചിത്രങ്ങളുടെ ശൈലിയിലുള്ള പ്രതികാര കഥയാണ് ചിത്രം പറയുന്നത്. ഐ എം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്,കണ്ണന്‍ രാജന്‍ പി ദേവ്,മുരുകന്‍,മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍. സംഗീതംരഞ്ജിന്‍ രാജ്, എഡിറ്റര്‍ മന്‍സൂര്‍ മുത്തൂട്ടി.

Suresh Gopi starrer Kaaval will have an OTT release on Dec 23rd via Netflix. The Nithin Ranji Panikkar directorial has Ranji Panikkar and Zaya David in pivotal roles.

Latest OTT