സുരേഷ് ഗോപി ചിത്രം ‘കാവല്‍’ നെറ്റ്ഫ്ളിക്സില്‍ എത്തി. ബോക്സ്ഓഫിസില്‍ ശരാശരി പ്രകടനം കാഴ്ചവെച്ച ചിത്രം ഡിസംബര്‍ 23ന് നെറ്റ്ഫ്ളിക്സില്‍ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. നിഥിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനം നിര്‍വഹിച്ച ചിത്രം 6 കോടിക്ക് അടുത്ത് ഗ്രോസ് കളക്ഷനാണ് കേരള ബോക്സ്ഓഫിസില്‍ നേടിയത്. കുറുപ്പ്, മിന്നല്‍ മുരളി തുടങ്ങിയ വന്‍ റിലീസുകള്‍ അടുപ്പിച്ച് വന്നതു കണക്കിലെടുത്താണ് കാവല്‍ നീട്ടിവെച്ചത്. ഇന്നലെ രാത്രിയോടെ കാവര്‍ സ്ട്രീമിംഗിന് ലൈവായി.
നിഥിനിന്‍റെ അച്ഛന്‍ രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സയാ ഡേവിഡ് ആണ് മുഖ്യ സ്ത്രീകഥാപാത്രം. രണ്ട് ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപിയും രണ്‍ജിയും ചിത്രത്തില്‍ എത്തുന്നത്. 90കളിലെ സുരേഷ് ഗോപി ചിത്രങ്ങളുടെ ശൈലിയിലുള്ള പ്രതികാര കഥയാണ് ചിത്രം പറയുന്നത്. ഐ എം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്,കണ്ണന്‍ രാജന്‍ പി ദേവ്,മുരുകന്‍,മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍. സംഗീതംരഞ്ജിന്‍ രാജ്, എഡിറ്റര്‍ മന്‍സൂര്‍ മുത്തൂട്ടി.
Suresh Gopi starrer Kaaval is now live on Netflix for streaming. The Nithin Ranji Panikkar directorial has Ranji Panikkar and Zaya David in pivotal roles.