കാര്‍ത്തിക് നരേന്റെ നാടക മേടൈയില്‍ കാളിദാസ് നായകനാകും
ധ്രുവങ്കള്‍ 16 എന്ന ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ കൈയടി നേടിയ കാര്‍ത്തിക് നരേന്റെ പുതിയ ചിത്രം നരകാസുരന്‍ റിലീസിന് തയാറെടുക്കുകയാണ്. അരവിന്ദ് സാമിയും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തുന്ന നരകാസുരനു ശേഷം താന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. നാടക മേടൈ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം ആകും നായകനാകുന്നത്.
കാളിദാസിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ്. ആദ്യ ചിത്രം ഒരു പക്കാ കഥൈയുടെ റിലീസ് സെന്‍സറിംഗ് സംബന്ധിച്ച് ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് നീളുകയാണ്. സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് തയാറാക്കുന്ന നാടക മേടൈയുടെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് കാര്‍ത്തിക് നരേന്‍ അറിയിച്ചിരിക്കുന്നത്.
Tags:kalidas jayaramkarthik nareinnaadaga medai