രജനീ കാന്ത് ചിത്രം കാലയില്‍, ഒരിക്കല്‍ തനിക്ക് ദേശീയ പുരസ്‌കാരം നേടിത്തന്ന അംബേദ്ക്കര്‍ എന്ന ചരിത്ര കഥാപാത്രമായി മമ്മൂട്ടി വീണ്ടുമെത്തുന്നു എന്ന് നേരത്തേ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നാണ് പിന്നീട് സൂചനകള്‍ വന്നത്. എന്നാല്‍ ബാബാ സാഹേബ് അംബേദ്ക്കര്‍ എന്ന ചിത്രത്തില്‍ നിന്നെടുത്ത മമ്മൂട്ടിയുടെ ഏതാനും ചില രംഗങ്ങള്‍ കാലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഇതിനു മുമ്പ് വന്ന രജനി ചിത്രം കബാലിയിലും അംബേദ്ക്കര്‍ റഫറന്‍സ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ചില തമിഴ് മാധ്യമങ്ങളും സിനിമയുമായി ബന്ധമുള്ള ട്വിറ്റര്‍ എക്കൗണ്ടുകളുമാണ് ഇപ്പോള്‍ കാലയിലെ മമ്മൂട്ടിയുടെ സാന്നിധ്യത്തെക്കുറിച്ച് പറയുന്നത്.