Select your Top Menu from wp menus
New Updates

വിജയ് സേതുപതിയുടെ കാ.പെ. രണസിംഗം ഒക്റ്റോബര്‍ 2ന്

വിജയ് സേതുപതിയുടെ കാ.പെ. രണസിംഗം ഒക്റ്റോബര്‍ 2ന്

പന്നൈയാരും പദ്മിനിയും, ധര്‍മ ദുരൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ജോഡിയാണ് വിജയ് സേതുപതിയും ഐശ്വര്യ രാജേഷും. ഒരിടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുകയാണ്. കെജെആര്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘കാ.പെ രണസിംഗം’ എന്ന ചിത്രത്തിലാണ് ഇരുവരും നായികാ നായകന്‍മാരാകുന്നത്. ചിത്രം സീ പ്ലക്സ് പ്ലാറ്റ്ഫോമിലൂടെ ഒടിടി റിലീസായി എത്തും. നയന്‍താര ചിത്രം അയ്‌റയുടെ സംവിധായകന്‍ സര്‍ജുന്റെ അസോസിയേറ്റായിരുന്ന വീരുമാണ്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.

ഒരു യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന് ദുബായും പ്രധാന ലൊക്കേഷനായി. പീറ്റര്‍ ഹെയ്‌നിന്റേതാണ് ആക്ഷന്‍ ഒരുക്കുന്നത്. മൂന്ന് ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. യോഗി ബാബു, വേല രാമമൂര്‍ത്തി, സമുദ്രക്കനി എന്നിവരും ചിത്രത്തിലുണ്ട്. ടൈറ്റില്‍ വേഷത്തില്‍ വിജയ് സേതുപതി എത്തുമ്പോള്‍ ഭാര്യയുടെ വേഷത്തിലാണ് ഐശ്വര്യ രാജേഷ് എത്തുന്നത്. ഗിബ്രാന്‍ ചിത്രത്തിന് സംഗീതം നല്‍കുന്നു.

Vijay Sethupathi’s next ‘Ka Pae Ranasingam’ will have a OTT releaseൊ in Zee Plex. The film helmed by debutant P Virumandi has Aishwarya Rajesh as the female lead. Censored with U.

Related posts