കെ വി ആനന്ദിന് അന്ത്യാഞ്ജലി

ഛായാഗ്രാഹകന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും ശ്രദ്ധേയനായ കെ വി ആനന്ദ് അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം സംഭവിച്ചത്. 54 വയസായിരുന്നു. ‘തേന്‍മാവിന്‍ കൊമ്പത്ത്’ എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്കാരം സ്വന്തമാക്കി. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു.

‘കനാ കണ്ടേന്‍’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് അയന്‍, മാട്രാന്‍, കോ, അനേകന്‍, കാപ്പാന്‍ എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കി. കാപ്പാനായിരുന്നും സംവിധായകന്‍ എന്ന നിലയിലെ അവസാന ചിത്രം. ഹിന്ദിയിലും നാല് ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

Director cum Cinematographer K V Anand passed away due to a cardiac arrest.

Latest