വിവാഹശേഷമെടുത്ത ഇടവേളയ്ക്കു ശേഷം ശക്തമായി തിരിച്ചുവരവ് നടത്തിയ ജ്യോതിക മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ തുടങ്ങും. ഗുലേബാഗവലി എന്ന പ്രഭുദേവ ചിത്രത്തിലൂടെ ശ്രദ്ധേയനായ എസ് കല്യാണ്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നറായാണ് ഒരുക്കുന്നത്.
രേവതിയും യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ജ്യോതികയ്ക്ക് ഒപ്പമുണ്ട്. 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം സ്ലാപ്സ്റ്റിക് സ്വഭാവത്തിലാണ് കഥ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം രേവതി ഹാസ്യ സ്വഭാവത്തിലുള്ള ഒരു മുഴുനീള വേഷം ചെയ്യുന്നു എന്ന സവിശേഷത കൂടിയുണ്ട്. ആനന്ദ് രാജ്, രാജേന്ദ്രന്‍, ജഗന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.