മമ്മൂട്ടി ബയോപിക് വൈകുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജൂഡ് ആന്‍റണി
പരിശ്രമങ്ങളിലൂടെയും കഠിന പ്രയത്നത്തിലൂടെയും സ്വയം മിനുക്കിയെടുക്കുകയും ഉയരങ്ങള്‍ കീഴടക്കുകയും ചെയ്ത നായകന്‍റെ കഥയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജീവിതകഥ. അനിശിചിതത്വങ്ങളും വെല്ലുവിളികളും നിരന്തരം അതിജീവിച്ച് അഭിനയകലയില്‍ പുതിയ പരീക്ഷണങ്ങളുമായി 50-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ് താരം. മമ്മൂട്ടിയുടെ ആവേശകരമായ ജീവിതകഥ സിനിമയാക്കാന്‍ പദ്ധതിയിടുന്നതായി സംവിധായകന്‍ ജൂഡ് അന്താണി ജോസഫ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ ചിത്രത്തിന്‍റെ നിലവിലെ സ്ഥിതി അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
ആദ്യ ചിത്രമായ ഓം ശാന്തി ഓശാനയ്ക്ക് മുമ്പ് തന്നെ തന്‍റെ മനസില്‍ ഉണ്ടായിരുന്ന ചിത്രമാണ് മമ്മൂട്ടി ബയോപിക്. നിവിന്‍ പോളിയെയാണ് നായകനായി നിശ്ചയിച്ചിട്ടുള്ളത്. മമ്മൂക്കയുടെ മകന്‍ തന്നെ വാപ്പച്ചിയുടെ വേഷം ചെയ്യുന്നതിനേക്കാള്‍ മറ്റൊരു ആക്റ്റര്‍ ചെയ്യുന്നതാകും ഉചിതമെന്നാണ് കരുതുന്നത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷനില്‍ സജീവമായിരുന്ന ആളാണ് നിവിന്‍. മമ്മൂട്ടിയുടെ അനുഭവ കഥകളുള്ള ‘ചമയങ്ങളില്ലാതെ’ എന്ന പുസ്തകം തനിക്ക് സജസ്റ്റ് ചെയ്തതും നിവിനായിരുന്നു. നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പേരില്‍ താനത് ഹ്രസ്വ ചിത്രമാക്കിയപ്പോള്‍ ഒപ്പം നിന്നതും നിവിനാണ്.
മമ്മൂക്ക സമ്മതിച്ചാല്‍ എപ്പോഴേ ചിത്രം ചെയ്യാന്‍ തയാറാണെന്നും എന്നാല്‍ ‘ഇപ്പോള്‍ വേണ്ട’ എന്ന മറുപടിയാണ് മമ്മൂട്ടി തന്നിട്ടുള്ളതെന്നും ജൂഡ് അന്താണി പറയുന്നു.
Director Jude Anthany Joseph is revealing the reason behind the delay in the Mammootty biopic. Nivin Pauly is roped for Mega star’s character.