Select your Top Menu from wp menus
New Updates

കൊമരം ഭീം ആയി ജൂനിയര്‍ എന്‍ടിആര്‍, ആര്‍ആര്‍ആര്‍ ഫസ്റ്റ് ലുക്ക് ടീസര്‍

കൊമരം ഭീം ആയി ജൂനിയര്‍ എന്‍ടിആര്‍, ആര്‍ആര്‍ആര്‍ ഫസ്റ്റ് ലുക്ക് ടീസര്‍

ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യയൊട്ടാകെ ബ്രഹ്മാണ്ഡ സംവിധായകനെന്ന് പുകഴ് കേട്ട എസ്എസ് രാജമൗലിയുടെ പുതിയ ചിത്രം ആര്‍ആര്‍ആര്‍-ന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന കൊമരം ഭീം എന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടുത്തിയ ടീസര്‍ ആണ് പുറത്തുവിട്ടിട്ടുള്ളത്,. കൊറോണ വ്യാപനം മൂലം മാര്‍ച്ചില്‍ നിര്‍ത്തിവെച്ച ഷൂട്ടിംഗ് അടുത്തിടെ പുനരാരംഭിച്ചിരുന്നു. ജൂനിയര്‍ എന്‍ടിആറും രാം ചരണും മുഖ്യ വേഷങ്ങളില്‍ എത്തുന്ന രാജമൗലി ചിത്രം എന്ന നിലയില്‍ ആര്‍ആര്‍ആര്‍ എന്ന പേരിലാണ് ചിത്രം തുടക്കം മുതല്‍ അറിയപ്പെട്ടത്. പിന്നീട് ഇതേ ചുരുക്കപ്പേര് നിലനിര്‍ത്തി ‘രൗദ്രം, രണം, രുധിരം’ എന്ന് വിപുലീകരണം നല്‍കി. ബോളിവുഡ് താരം അജയ് ദേവ്ഗണും പ്രധാന വേഷത്തിലുണ്ട്. അടുത്ത വര്‍ഷം ജനുവരി 8ന് തിയറ്ററുകളില്‍ ആര്‍ആര്‍ആര്‍ എത്തുമെന്നാണ് നിര്‍മാതാക്കളായ ഡിവിവി എന്റര്‍ടെയ്ന്‍മെന്റ്‌സ് നേരത്തേ അറിയിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് നടക്കാനിടയില്ല.

‘തോര്‍’ എന്ന ഹോളിവുഡ് ചിത്രത്തില്‍ വോള്‍സ്റ്റാഗ് എന്ന കഥാപാത്രമായെത്തിയ റെയ് സ്റ്റീവന്‍സന്‍ ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഹോളിവുഡ് നടി അലിസന്‍ ഡൂഡിയും വില്ലത്തിയായി കൂടെയുണ്ട്. ഹോളിവുഡ് താരം ഒലിവിയ മോറിസും ബോളിവുഡ് താരം ആലിയ ഭട്ടും ചിത്രത്തില്‍ നായികമാരാകുന്നു. ഇന്ത്യയില്‍ പലയിടത്തായി പുരോഗമിക്കുന്ന പാന്‍ ഇന്ത്യാ സ്വഭാവമുള്ള ചിത്രമാണിത്. ബാഹുബലിയോളം വലിയ കാന്‍വാസിലാണ് ചിത്രം ഒരുക്കുന്നതെന്നും രാജമൗലി വ്യക്തമാക്കിയിട്ടുണ്ട്. റസ്‌ലിംഗ് രംഗങ്ങളും ആക്ഷന്‍ രംഗങ്ങളും ചിത്രത്തിന്‍റെ പ്രത്യേകതയാകും. ചിത്രത്തില്‍ പ്രമുഖ ഫിറ്റ്‌നസ് ട്രെയ്‌നര്‍ ലോയ്ഡ് സ്റ്റീവന്‍സും പ്രവര്‍ത്തിക്കുന്നുണ്ട്. 300 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. കീരവാണിയുടേതാണ് സംഗീതം. ഈ മാസം അവസാനത്തോടെ പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് കൂടി ഉണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകള്‍ പറയുന്നത്.

Here is the first teaser for Rajamouli’s upcoming movie RRR. The movie has Ramcharan and Jr. NTR in lead roles. This teaser is to introduse Jr.NTR’s Komaru Bheem.

Next : നയന്‍താരയുടെ ‘നെട്രിക്കണ്ണ്’, ഫസ്റ്റ് ലുക്ക് കാണാം

Related posts