നടി ആക്രമിക്കപ്പെട്ട കേസില്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായി ജോയ് മാത്യു. അഭിനേതാക്കളുടെ സംഘടന എഎംഎംഎ യുടെ നിയമാവലി പൊളിച്ചെഴുതണമെന്നും സംഘടനയ്ക്കകത്ത് നിന്ന് തിരുത്താനാണ് ശ്രമിക്കേണ്ടതെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.
നടി ആക്രമിക്കപ്പെട്ട കേസിലെ നിലപാടുകളുമായി ബന്ധപ്പെട്ട എഎംഎംഎ യില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്ന് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ സജീവ ശ്രമം നടക്കുന്നതായി നടി രമ്യ നമ്പീശനും നേരത്തേ ആരോപിച്ചിരുന്നു.
Tags:joy mathew