ജോഷിയുടെ മാസ് ചിത്രത്തില്‍ ബിജുമേനോന്‍

‘പൊറിഞ്ചു മറിയം ജോസ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വെറ്ററന്‍ സംവിധായകന്‍ ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള സൂചനകള്‍ പുറത്തുവരുന്നു. നിഷാദ് കോയയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബിജു മേനോന്‍ മുഖ്യ വേഷത്തില്‍ എത്തുമെന്നാണ് വിവരം. മാസ് സ്വഭാവത്തില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.

വര്‍ഷങ്ങള്‍ക്കു ശേഷം തനിക്ക് വലിയ ഹിറ്റുകള്‍ സമ്മാനിച്ച മമ്മൂട്ടിയുമായി ഒരു ചിത്രത്തിന് ജോഷി തയാറെടുക്കുന്നതായും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചില തിരിച്ചടികള്‍ക്കും അല്‍പ്പ കാലത്തെ ഇടവേളയ്ക്കും ശേഷമാണ് 2019ല്‍ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിലൂടെ ജോഷി മികച്ച തിരിച്ചുവരവ് നടത്തിയത്.

Director Joshiy may join Biju Menon for his next. Nishad Koya scipting for this.

Latest Upcoming