എം പത്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങി പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഏറെ സ്വന്തമാക്കിയ ചിത്രമാണ് ജോസഫ്. ജോസഫ് എന്ന കഥാപാത്രം ജോജു ജോര്‍ജിന്റെ കരിയറിലെ വഴിത്തിരിവായി മാറുകയും ചെയ്തു. ജോസഫ് തമിഴിലേക്ക് എത്തുകയാണ്. നിര്‍മാതാവും നടനുമായ ആര് കെ സുരേഷാണ് തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയത്. അദ്ദേഹം തന്നെ നായകനായി എത്തും. ഇപ്പോള്‍ തമിഴില്‍ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരിക്കുകയാണ്. വിചിത്രന്‍ എന്ന പേരിലാണ് ചിത്രം എത്തുക. പത്മകുമാര്‍ തന്നെയാണ് തമിഴ് പതിപ്പും സംവിധാനം ചെയ്യുക.
ഉള്ളടക്കത്തിന്റെ പ്രാധാന്യം നോക്കിയാണ് താന്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും ജോസഫ് വളരെ ആകര്‍ഷിച്ചെന്നും ആര് കെ സുരേഷ് പറയുന്നു. മലയാളത്തിന് സമാനമായി ഏതെങ്കിലും മലയടിവാരം തന്നെയായിരിക്കും തമിഴ് പതിപ്പിലും പ്രധാന ലൊക്കേഷനാകുക. ചെറുപ്പകാലം അവതരിപ്പിക്കാന്‍ ഭാരം കുറയ്ക്കുകയും പ്രായമായ ഗെറ്റപ്പിന് ഭാരം കൂട്ടുകയും വേണം. ഈ കഥാപാത്രം തന്റെ കരിയറില്‍ നേട്ടമാകുമെന്ന് കരുതുന്നതായും ടൈംസ് ഓഫ് ഇന്ത്യയോട് അദ്ദേഹം പ്രതികരിച്ചു.
M Padmakumar directorial Joseph’s Tamil remake is titled as Vichithran. The film will have R K Suresh in lead role. Padmakumar will helm the remake also.