New Updates

ഫിലിംഫെയര്‍ പുരസ്‌കാരം ജോജുവിനും മഞ്ജുവിനും ദുല്‍ഖറിനും

ഫിലിംഫെയര്‍ പുരസ്‌കാരം ജോജുവിനും മഞ്ജുവിനും ദുല്‍ഖറിനും

പ്രാദേശിക സിനിമ കേന്ദ്രീകരിച്ച് നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട പുരസ്‌കാരങ്ങളായാണ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ പരിഗണിക്കപ്പെടുന്നത്. 66-ാം ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ജോസഫിലെ പ്രകടനത്തിലൂടെ ജോജു മികച്ച നടനായും ആമിയിലെ പ്രകടനത്തിലൂടെ മഞ്ജുവാര്യര്‍ മികച്ച നടിയായും പോപ്പുലര്‍ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. ക്രിട്ടിക്‌സുകള്‍ തെരഞ്ഞെടുത്ത മികച്ച നടന്‍ സൗബിന്‍ ഷാഹിറും ( സുഡാനി) നടി നിമിഷ സജയനുമാണ് (ഈട).

ഈ.മ.യൗ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പല്ലിശേരി മികച്ച സംവിധായകനായി. തെലുങ്കില്‍ മഹാനടി എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടന്‍ (ക്രിട്ടിക്‌സ്) ആയി തെരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലൂടെ കീര്‍ത്തി സുരേഷ് തെലുങ്കിലെ മികച്ച നടി(പോപ്പുലര്‍)യായി.

മലയാളത്തിലെ മറ്റ് പുരസ്‌കാരങ്ങള്‍

സഹവേഷത്തിലെ മികച്ച നടന്‍-വിനായകന്‍ (ഈ.മ.യൗ)

സഹവേഷത്തിലെ മികച്ച നടി-സാവിത്രി ശ്രീധരന്‍ (സുഡാനി)

മികച്ച സംഗീതം- കൈലാസ് മേനോന്‍ (തീവണ്ടി)

മികച്ച വരികള്‍- ബി.കെ. ഹരിനാരായണന്‍ (തീവണ്ടി)

മികച്ച ഗായകന്‍- വിജയ് യേശുദാസ് (പൂമുത്തോളെ- ജോസഫ്)

മികച്ച ഗായിക-ആന്‍ ആമി (ആരാരോ -കൂടെ)

തമിഴിലെ പ്രധാന പുരസ്‌കാരങ്ങള്‍ ഇങ്ങനെയാണ്

മികച്ച സിനിമ- പരിയേരും പെരുമാള്‍

മികച്ച സംവിധായകന്‍- രാം കുമാര്‍ (രാക്ഷസന്‍)

മികച്ച നടന്‍ (പോപ്പുലര്‍)- ധനുഷ് (വടചെന്നൈ), വിജയ് സേതുപതി (‘)

മികച്ച നടന്‍(ക്രിട്ടിക്‌സ്) അരവിന്ദ് സ്വാമി (ചെക്ക ചെവന്ത വാനം)

മികച്ച നടി (പോപ്പുലര്‍)- ത്രിഷ (96)

മികച്ച നടി (ക്രിട്ടിക്‌സ്)-ഐശ്വര്യ രാജേഷ് (കാന)

മികച്ച സംഗീതം-ഗോവിന്ദ് വസന്ത (96)

66th Film Fare awards announced. Joju George, Manju Warrier, Soubin Shahir, Dulquer Salman, Nimisha Sajayan, Lijo Jose Pallissery won the awards. Best Malayalam film Sudani from Nigeria.

Related posts

http://ads.aerserv.com/as/?plc=[PLACEMENT]&key=3&appname=[APP_NAME]&siteurl=[APP_STORE_URL]&appversion=[APP_VERSION]&network=[NETWORK_CONNECTION]&dnt=[DO_NOT_TRACK]&adid=[UNHASHED_APPLE_IDFA_OR_GOOGLE_ADVERTISING_ID]&lat=[LATITUDE]&long=[LONGITUDE]&ip=[DEVICE_IP_ADDRESS]&make=[DEVICE_MAKE]&model=[DEVICE_MODEL]&os=[DEVICE_OS]&osv=[DEVICE_OS_VERSION]&type=[DEVICE_TYPE]&ua=[ENCODED_USER_AGENT]&carrier=[CELL_CARRIER]&locationsource=[LAT_LONG_SOURCE_ORIGINATION]&dw=[DEVICE_SCREEN_WIDTH]&dh=[DEVICE_SCREEN_HEIGHT]&vpw=[VIDEO_PLAYER_WIDTH]&vph=[VIDEO_PLAYER_HEIGHT]