ജോജു ജോര്‍ജ് നായക വേഷത്തില്‍ എത്തുന്ന ‘പീസ്’ എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി. സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കുന്നത്. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് തൊടുപുഴയാണ് പ്രധാന ലൊക്കേഷന്‍ ആകുന്നത്.
സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷമീര്‍ ഗിബ്രന്‍ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ജുബൈര്‍ മുഹമ്മദ് ആണ് സംഗീതം. ആര്‍ട്ട്-ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട്-ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍-കണ്‍ട്രോളര്‍ പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍. എക്‌സിക്യൂട്ടീവ്-സക്കീര്‍ ഹുസൈന്‍, ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ്-ജിഷാദ്, മേക്കപ്പ്-ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ്-ജിതിന്‍ മധു, ചീഫ് അസോ: ഡയറക്ടര്‍-കെ. ജെ വിനയന്‍, അസോ: ഡയറക്ടര്‍-മുഹമ്മദ് റിയാസ്, വാര്‍ത്ത പ്രചാരണം-പി. ശിവപ്രസാദ്.
തമിഴ് ചിത്രം ജഗമേ തന്തിരം, വണ്‍, മാലിക്, തുറമുഖം, ചുരുളി തുടങ്ങിയ ചിത്രങ്ങളാണ് ജോജു അഭിനയിച്ച് റിലീസ് കാത്തിരിക്കുന്നത്.
JoJu George’s new movie as a hero is ‘Peace’. The Sanfeer K directorial started rolling.