എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായക വേഷത്തിലെത്തുന്ന ജോസഫിന്റെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ അവതരിപ്പിച്ചത്. നവംബര്‍ 16ന് ചിത്രം തിയറ്ററുകളിലെത്തും. ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷമാണ് ജോജുവിന്.ഷാഹി കബീര്‍ തിരക്കഥ എഴുതുന്ന ചിത്രം ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചര്‍ച്ച ചെയ്യുന്നത് എന്നാണ് സൂചന.
ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, അനില്‍ മുരളി, സാദിഖ്, ഷൈജു ശ്രീധര്‍, സിനില്‍ സൈനുദ്ദീന്‍, മാളവിക മേനോന്‍ തുടങ്ങിയവര്‍ അഭിനേതാക്കളായുണ്ട്. ഡ്രീം ഷോട്ട്‌സ് സിനിമാസിന്റെ ബാനറില്‍ ഷൗക്കത്ത് പ്രസൂണ്‍ ചിത്രം നിര്‍മിക്കുന്നു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ