ജോജു ജോര്‍ജ്ജ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം ‘ഇരു മുഖം’ പ്രഖ്യാപിച്ചു. ഷറഫുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുന്നതിനാണ് പദ്ധതി. നവതേജ് ഫിലിംസിന്‍റെ ബാനറില്‍ സുജന്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജു ആര്‍ പിള്ളയാണ് രചന നിര്‍വഹിക്കുന്നത്.
ടൈറ്റില്‍ പോസ്റ്റര്‍ മാത്രമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തിവരും. സ്റ്റാര്‍ ആണ് ജോജുവിന്‍റേതായി തിയറ്ററുകളിലെത്താന്‍ തയാറെടുക്കുന്ന ചിത്രം. തിയറ്റര്‍ റിലീസായി ഈ ചിത്രം എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.
Joju George essaying the lead role in the upcoming Malayalam movie IruMukham. The Sharafudheen directorial will start rolling soon.