ജോജു ജോർജ്ജിന്‍റെ ‘പീസ്’, ഫസ്റ്റ്ലുക്ക് കാണാം

ജോജു ജോർജ്ജിന്‍റെ ‘പീസ്’, ഫസ്റ്റ്ലുക്ക് കാണാം

ജോജു ജോർജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ‘പീസി’ന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളം, തമിഴ്‌, തെലുങ്ക്‌ ഹിന്ദി ഭാഷകളിലായൊരുങ്ങുന്ന ‘പീസ്‌’ ഒരു സറ്റയർ മുവീ ആണ്‌. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം.

സിദ്ദീഖ്, ആശ ശരത്ത്, അർജുൻ സിങ്, വിജിലേഷ്, ഷാലു റഹീം, രമ്യാ നമ്പീശൻ, അനില്‍ നെടുമങ്ങാട്, അതിഥി രവി,മാമുക്കോയ, പോളി വിൽസൺ തുടങ്ങിയവരും ‘പീസി’ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ.

ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻെറ ഗാനരചന അൻവർ അലിയും സൻഫീർ.കെ.യും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്‌.പി.ആർ.ഒ: പി.ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് ജിതിൻ മധു തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.

Here is the first look poster for Joju George starrer Peace. The Sanfeer K directorial will release in 4 languages.

Latest Upcoming