ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ‘ജോജി’ ആമസോണ്‍ പ്രൈം വിഡിയോയില്‍ പ്രദര്‍ശനം തുടങ്ങി. ശ്യാം പുഷ്‌കരന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന് ആദ്യ ദിനത്തില്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഷേക്സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ ചിത്രത്തില്‍ ഫഹദ് ഫാസിലിന്‍റെയും ബാബു രാജിന്‍റെയും മികച്ച പ്രകടനങ്ങളാണ് ഉള്ളതെന്നാണ് നിരൂപണങ്ങളില്‍ ഉള്ളത്. ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ ആണ് നിര്‍മാണം. .
ഉണ്ണിമായ, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരണ്‍ ദാസ്. എരുമേലി ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഫഹദിനെ തടി കുറച്ച് വ്യത്യസ്ത ഗെറ്റപ്പില്‍ കാണുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തേ വൈറലായിരുന്നു.
Dileesh Pothan directorial ‘Joji’ recieving excellent reports after the release on Amazon Prime. Fahadh Faasil essays the lead role. Shyam Pushkaran penned for this.