സംവിധായകന്‍ എന്ന നിലയില്‍ നിന്നു മാറി ഏറെക്കാലമായി അഭിനയത്തിലാണ് ജോണി ആന്റണി സജീവമായിട്ടുള്ളത്. സിഐഡി മൂസയിലൂടെ സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ച ജോണി പിന്നീട് ഏറ്റവുമധികം ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളത് മമ്മൂട്ടിക്കൊപ്പമാണ്. തുറുപ്പു ഗുലാന്‍, പട്ടണത്തില്‍ ഭൂതം, താപ്പാന, തോപ്പില്‍ ജോപ്പന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍. പിന്നീട് ഈ ചിത്രങ്ങളെ കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങള്‍ ഉണ്ടായെങ്കിലും താപ്പാന മാത്രമാണ് തിയറ്ററുകളില്‍ പരാജയപ്പെട്ടത്. 2016ല്‍ പുറത്തിറങ്ങിയ തോപ്പില്‍ ജോപ്പനാണ് ജോണി അവസാനമായി സംവിധാനം ചെയ്ത ചിത്രം.
ശിക്കാരി ശംഭുവിലൂടെ അഭിനയം തുടങ്ങിയ ജോണി ആന്റണി ഇപ്പോള്‍ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ പ്രകടനത്തിന്റെ പേരില്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ഈ വര്‍ഷം തന്നെ സംവിധാനത്തിലേക്ക് തിരിച്ചെത്തും എന്ന സൂചനയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം നല്‍കിയിട്ടുള്ളത്. ബിജു മേനോനാണ് ഈ ചിത്രത്തില്‍ നായകനാകുന്നത്. മറ്റൊരു മമ്മൂട്ടി ചിത്രത്തിനായുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ജോണി ആന്റണി വ്യക്തമാക്കി.
Johny Antony now planning for a Mammootty starrer. The duo joined 4 times and 3 of them were box office success. Johny’s next as a director will be a Biju Menon starrer.