‘അയ്യപ്പനും കോശിയും’ ഹിന്ദിയില്‍ ജോണ്‍ എബ്രഹാമും അഭിഷേകും

സച്ചിയുടെ സംവിധാനത്തില്‍ ബിജു മേനോനും പൃഥ്വിരാജും മുഖ്യവേഷങ്ങളില്‍ എത്തിയ ‘അയ്യപ്പനും കോശിയും’ ഇപ്പോള്‍ മറ്റ് പ്രമുഖ സിനിമാ വിപണികളിലേക്കെല്ലാം പകര്‍ത്തപ്പെടുകയാണ്. പവൻ കല്യാണും റാണ ദഗ്ഗുബാട്ടിയും അഭിനയിക്കുന്ന തെലുങ്ക് റീമേക്ക് പുരോഗമിക്കുകയാണ്. തമിഴ് റീമേക്ക് അവകാശങ്ങളും വിറ്റുപോയെങ്കിലും പ്രധാന അഭിനേതാക്കളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിൽ ജോൺ അബ്രഹാമും അഭിഷേക് ബച്ചനും നായകന്മാരായിരിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇക്കാര്യത്തിന് പക്ഷേ സ്ഥിരീകരണമായിട്ടില്ല. ഏകദേശം 13 വർഷത്തിനു മുമ്പ് ‘ദോസ്താന’ എന്ന ചിത്രത്തിലാണ് ജോണും അഭിഷേകും അവസാനമായി ഒന്നിച്ചത്.

ജോൺ അബ്രഹാമിന്റെ പ്രൊഡക്ഷൻ ഹൌസ് ജെ എ എന്റർടൈൻമെന്‍റ് ആണ് ‘അയ്യപ്പനും കോശിയും’ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിട്ടുള്ളത്. ആക്ഷനും ത്രില്ലും ഒരു നല്ല കഥയും ചിത്രമാണ് അയ്യപ്പനും കോശിയും എന്നും ഹിന്ദിയിൽ‌ ഈ റീമേക്ക്‌ അവകാശം ഉപയോഗിച്ച് ശരിക്കും ആകർഷകമായ ഒരു സിനിമ നിർമ്മിക്കാനാകും എന്ന് പ്രതീക്ഷിക്കുന്നതായും നേരത്തേ ജോണ്‍ എബ്രഹാം ട്വീറ്റ് ചെയ്തിരുന്നു.

John Abraham and Abhishek Bachan may play the lead roles in ‘Ayyappanum Koshiyum’ Bollywood remake.

Latest Other Language