ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തെളിച്ച കസബ എന്ന മമ്മൂട്ടി ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് 4 വര്‍ഷം തികയുന്നു. രാജന്‍ സക്കറിയ എന്ന വഷളത്തമുള്ള പൊലീസ് കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം ചിത്രത്തിലെ സംഭാഷണങ്ങളിലെയും രംഗങ്ങളിലെയും അതിരിന്റെ പേരിലും പിന്നീട് സ്ത്രീവിരുദ്ധതയുടെ പേരിലുമൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ മമ്മൂട്ടിയുടെ വ്യത്യസ്ത ശൈലിയിലുള്ള ഈ പൊലീസ് കഥാപാത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. നിതിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം സാമ്പത്തിക വിജയം നേടിയിരുന്നു.
രാജന്‍ സക്കറിയയെ ഒരിക്കല്‍ കൂടി എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മാതാവ് ജോബി ജോര്‍ജ്.’നാല് കൊല്ലം മുന്‍പ്… ഇ സമയം.. അവസാന മിനുക്കുപണികളില്‍ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്റെ രാജന്‍ സക്കറിയാ യുടെ വരവിനു വേണ്ടി.. ആണായിപിറന്ന.. പൗരഷത്തിന്റെ പൊന്നില്‍ ചാലിച്ച പ്രതിരൂപം… ആര്‍ക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഇ രാജന്‍, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാല്‍ വീണ്ടും ഒരു വരവ് കൂടി വരും രാജന്‍ സക്കറിയ… Four Years Of KASABA #Goodwill Entertainments #NithinRenjiPanicker#And All You…’ ജോബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Producer Joby George hints out a comeback for Mammootty’s cotnroversial Rajan Zachariah in Nithin Ranji Panikkar directorial Kasaba.