ഒടുവില്‍ ജിമിക്കി കമ്മലിന് ചുവടുവെച്ച് ആരാധകര്‍ക്ക് ആവേശമായി ലാലേട്ടനും. ലാല്‍ജോസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ഈ ഗാനത്തിന് സിനിമയില്‍ നൃത്തം വെച്ചത് അപ്പാനി രവിയും കൂട്ടരുമായിരുന്നു. പിന്നീട് ഷാന്‍ റഹ്മാനിട്ട ഈ ഗാനത്തിന് പലയിടങ്ങളില്‍ നിന്ന് നിരവധി വേര്‍ഷനുകളാണ് വന്നത്. ബിബിസി പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഗാനത്തിന്റെ പ്രസക്തി എത്തി. ഇപ്പോഴിതാ ഒരു നൃത്ത പരിപാടിയുടെ ഭാഗമായി ജിമിക്കി കമ്മലിനൊപ്പം ലാലേട്ടനും ചുവടുവെച്ചിരിക്കുന്നു.
Tags:jimikki kammalmohanlalshan rahmanvelipadinte pusthakam