വീണ്ടും തന്റെ ആക്ഷന്‍ പരിവേഷത്തിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് തമിഴ് താരം ജീവ. ഗോറില്ല, ജിപ്‌സി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജീവ നായക വേഷത്തില്‍ എത്തുന്ന ചിത്രം രത്തിന ശിവയാണ് സംവിധാനം ചെയ്യുന്നത്. സൗഹൃദം പ്രമേയമാക്കുന്ന ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ചിത്രമെന്ന് സംവിധായകന്‍ പറയുന്നു.
തന്റെ സ്‌കൂള്‍ കാലത്ത് കാണാനിടയായ ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്ന് രത്തിന ശിവ പറയുന്നു. തിരക്കഥ പൂര്‍ത്തിയായ ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ചെന്നൈയില്‍ ആരംഭിക്കും.
Tags:JeevaRathina Shiva