ജീത്തു ജോസഫിന്‍റെ ആസിഫ് അലി ചിത്രം ഫെബ്രുവരിയില്‍ തുടങ്ങും

ജീത്തു ജോസഫിന്‍റെ ആസിഫ് അലി ചിത്രം ഫെബ്രുവരിയില്‍ തുടങ്ങും

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. അനന്യ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണെന്നാണ് വിവരം. രഞ്ജി പണിക്കർ, ബാബുരാജ് തുടങ്ങിയവർക്കൊപ്പം തമിഴിൽ നിന്നുള്ള താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ടാകും. ഫെബ്രുവരി 20ന് ഷൂട്ടിംഗ് തുടങ്ങാനാണ് നിശ്ചയിച്ചിട്ടുള്ളത്.

പൊള്ളാച്ചിയും മറയൂരുമാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകളാകുന്നത്. വരും ദിവസങ്ങളില്‍ ടൈറ്റില്‍ പോസ്റ്ററോടു കൂടി ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

Director Jeethu Joseph’s Asif Ali starrer will start rolling in February.

Latest Upcoming