ജീത്തു ജോസഫ് തന്റെ ബോളിവുഡ് അരങ്ങേറ്റ് യാഥാര്‍ത്ഥ്യമാക്കുന്ന ചിത്രം മേയില്‍ ഷൂട്ടിംഗ് തുടങ്ങും. മലയാളത്തിലെ ആദ്യ 50 കോടി ചിത്രം ദൃശ്യം ഒരുക്കിയ ജീത്തു ജോസഫ് ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വേളയില്‍ തന്നെ ബോളിവുഡില്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ്. തന്റെ ആദ്യ ഹിന്ദി ചിത്രവും ത്രില്ലര്‍ സ്വഭാവത്തിലാണ് ജീത്തു ഒരുക്കുന്നത്. റിഷി കപൂറും ഇമ്രാന്‍ ഹാഷ്മിയും പ്രധാന വേഷങ്ങളില്‍ എത്തും. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് റിഷി കപൂര്‍ ചിത്രത്തിലെത്തുന്നത്.
45 ദിവസത്തെ ഒറ്റ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തീകരിക്കാനാണ് ജീത്തു ലക്ഷ്യമിടുന്നത്. പ്രീ പ്രൊഡക്ഷന്‍ ജോലികളും ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
Tags:imran hashmijeethu josephrishi kapoor