ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം ‘ട്വല്‍ത്ത് മാന്‍’ പ്രഖ്യാപിച്ചു
ദൃശ്യം 2ന്‍റെ ഒടിടി വിജയത്തിന് പിന്നാലെ ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുകയാണ്. ‘ട്വല്‍ത്ത് മാന്‍’ എന്ന പേരിലെത്തുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ടു നടന്നു. ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ഈ ചിത്രം 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു ത്രില്ലറാണെന്നാണ് വിവരം. 11 പേരുള്ള ഒരു വീടിനകത്തേക്ക് കയറി വരുന്ന മോഹന്‍ലാലിന്‍റെ നിഴല്‍ രൂപമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്.
കെ.ആര്‍. കൃഷ്ണകുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കുറഞ്ഞ ബജറ്റില്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. ആമസോണ്‍ പ്രൈമുമായുള്ള ആശിര്‍വാദിന്‍റെ കരാറിന്‍റെ ഭാഗമാണ് ചിത്രമെന്നാണ് സൂചന. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ തിയറ്റര്‍ റിലീസും പരിഗണിക്കുമെന്ന് ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു.
എഡിറ്റിങ് വി.എസ്. വിനായക്, ഛായാഗ്രഹണം സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം അനിൽ ജോൺസൺ. തൊടുപുഴ പ്രധാന ലൊക്കേഷനായ ചിത്രത്തിന്‍റെ കാസ്റ്റിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്.
Drishyam director Jeethu Joseph again join Mohanlal for ‘Twelfth Man’. Title poster released.