രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ ജയസൂര്യ പ്രധാന വേഷത്തില്‍ എത്തുന്ന പ്രേതം 2ന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് പുരോഗമിക്കുകയാണ്. സാനിയ ഇയ്യപ്പനും ദുര്‍ഗ കൃഷ്ണനുമാണ് നായികാ വേഷത്തില്‍ എത്തുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിടുന്നത്. ഇത്തവണ്ണ രണ്ട് പ്രേതങ്ങളെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് സൂചിപ്പിക്കുന്ന പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം.
ജയസൂര്യ ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റ് കഥാപാത്രമായി എത്തുന്ന ചിത്രം ആദ്യ ഭാഗത്തിലെ കഥയുടെ തുടര്‍ച്ചയല്ല. 2016ല്‍ പുറത്തിറങ്ങിയ പ്രേതം ശരാശരി വിജയം കരസ്ഥമാക്കിയിരുന്നു.
View this post on InstagramPretham 2 #pooja #varikasherimana
ക്യൂനിലൂടെ അരങ്ങേറിയ സാനിയയ്ക്കും വിമാനത്തിലൂടെ അരങ്ങേറിയ ദുര്‍ഗയ്ക്കും മികച്ച അവസരങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ ഡെയ്ന്‍ ഡേവിസും പ്രേതം 2ല്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നേരത്തേ ചിത്രത്തിലെ ചില വേഷങ്ങള്‍ക്കായി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ