ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നി ചിത്രങ്ങളിലെ കഥാപാത്രത്തങ്ങളിലേക്ക് സ്വന്തം ശരീരത്തെയും ചലങ്ങളെയും പരുവപ്പെടുത്തിയെടുത്ത മികവിന് ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ജയസൂര്യ. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടിയിടെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തിനായി ജയസൂര്യ നടത്തിയ രൂപമാറ്റം വ്യക്തമാക്കുന്ന വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് സ്റ്റില്‍ ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി.
സ്ത്രീകളുടെ മനോനിലയിലേക്ക് തന്നെ ജയസൂര്യ ഷൂട്ടിംഗ് ഘട്ടത്തില്‍ മാറിയിരുന്നു എന്നും അദ്ദേഹം പങ്കുവെച്ചന കുറിപ്പ് വ്യക്തമാക്കുന്നു.