മലയാളത്തിലിത് പിരീഡ് ചിത്രങ്ങളുടെയും വായ്പ്പാട്ട് കഥകളുടെയും കാലമാണ്. മോഹന്‍ലാലിന്റെ ഒടിയന്‍ അവസാന ഷെഡ്യൂള്‍ ഷൂട്ടിംഗിലേക്ക് നീങ്ങുമ്പോള്‍ മമ്മൂട്ടിയുടെ മാമാങ്കം ആരംഭിച്ചു കഴിഞ്ഞു. നിവിന്റെ കായംകുളം കൊച്ചുണ്ണി അവസാന ഘട്ടത്തിലാണ്. പ്രിഥ്വിക്ക് കാളിയനും മീറ്റര്‍ഗേജുമുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം ഒരു സര്‍പ്രൈസുമായി ജയസൂര്യ ഫേസ്ബുക്കിലെത്തിയത്. തന്നെ തച്ചോളി ഒതേനനായി ചിത്രീകരിക്കുന്ന ഒരു പെന്‍സില്‍ ചിത്രമാണ് ജയസൂര്യ പങ്കുവെച്ചത്. തച്ചോളി ഒതേനന്‍ എന്ന ക്യാപ്ഷന്‍ നല്‍കിയിട്ടുമുണ്ട്.
ഇതൊരു ചരിത്ര സിനിമയ്ക്കുളള പുറപ്പാടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാലിതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിവാക്കപ്പെട്ടിട്ടില്ല.
Tags:jayasuryathacholi othenan