ജയസൂര്യ ചിത്രം ‘ജോണ്‍ ലൂഥര്‍’ പൂജയോടെ തുടങ്ങി

ജയസൂര്യ ചിത്രം ‘ജോണ്‍ ലൂഥര്‍’ പൂജയോടെ തുടങ്ങി

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം ‘ജോണ്‍ ലൂഥര്‍’ പൂജയോടെ തുടങ്ങി. നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ് പി മാത്യുവാണ് നിര്‍മിക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. തന്‍വി റാം, അദിതി രവി എന്നിവര്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സിദ്ദിഖ്, ദീപക് പറമ്പോല്‍ എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു.

പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഷാന്‍ റഹ്മാനാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍. സെഞ്ചുറിയാണ് വിതരണം. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു. ‘വെള്ളം’ ആണ് ജയസൂര്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Jayasurya starrer ‘John Luther’ launched with official pooja.Debutant Abhijith Joseph helming the movie.

Latest Upcoming