കരിയറില്‍ ആദ്യമായി മഞ്ജുവാര്യരും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി. വെള്ളം എന്ന ചിത്രത്തിനു ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരമാണ്. പ്രജേഷിന്‍റെ ആദ്യ രണ്ട് ചിത്രങ്ങളിലും ജയസൂര്യ തന്നെയാണ് മുഖ്യ വേഷത്തില്‍ എത്തിയിരുന്നത്.
യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. മഞ്ജു വാര്യര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ദി പ്രീസ്റ്റ് മാര്‍ച്ച് 4ന് പുറത്തുവരികയാണ്.
Jayasurya joins Manju Warrier in Prajesh Sen’s next. Shoot strated in Trivandrum.