Select your Top Menu from wp menus
New Updates

ജയസൂര്യയുടെ 100-ാം ചിത്രം ‘സണ്ണി’ നാളെ തുടങ്ങുന്നു

മിമിക്രിയില്‍ തുടങ്ങി ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ എത്തുകയും പിന്നീട് വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളസിനിമയിലെ നായക നിരയില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്ത ജയസൂര്യ 100-ാം ചിത്രത്തിലേക്ക് കടക്കുകയാണ്. ജയസൂര്യയുടെ നിരവധി സെലിബ്രിറ്റി സുഹൃത്തുക്കള്‍ ‘സണ്ണി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപന വിഡിയോ പുറത്തുവിട്ടിട്ടുണ്ട്. രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


പുണ്യാളന്‍ അഗര്‍ബത്തീസ്, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, പ്രേതം, പ്രേതം 2, സുസു സുധീ വാത്മീകം. ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങള്‍ക്കായാണ് രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിച്ചിട്ടുള്ളത്. ഇവയെല്ലാം സാമ്പത്തിക നഷ്ടം വരുത്താത്ത ചിത്രങ്ങളാണ്. നാളെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുകയാണ് എന്ന് രഞ്ജിത് ശങ്കര്‍ അറിയിച്ചു. ജയസൂര്യ ഒരു സംഗീതജ്ഞനായാണ് ചിത്രത്തില്‍ എത്തുന്നത്.

Jayasurya entering to his 100th film ‘Sunny’. The Ranjith Shankar directorial will starts rolling tomorrow.

Related posts