ജയസൂര്യ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന സിനിമയാണ് പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍. അന്തരിച്ച വി. പി സത്യന്‍ എന്ന ഫുട്‌ബോള്‍ പ്രതിഭയുടെ ജീവിത കഥയെ ആസ്പദമാക്കി തയാറാക്കിയ ചിത്രം ഫെബ്രുവരി 16ന് തിയറ്ററുകളിലെത്തും്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന സത്യന്റെ കാലഘട്ടം കേരള ഫുട്‌ബോളിനും ഇന്ത്യന്‍ ഫുട്‌ബോളിനും മികച്ച കാലഘട്ടമായിരുന്നു.
അനിതാ സത്യനാകുന്നത് അനു സിതാരയാണ്. സിദ്ദിഖ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. മമ്മൂട്ടി മമ്മൂട്ടിയായി തന്നെ ചിത്രത്തില്‍ അതിഥിയായെത്തും.