ചെമ്പന്‍ വിനോദ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം പൂഴിക്കടകന്‍ റിലീസിന് ഒരുങ്ങുകയാണ് നവാഗതനായ ഗിരീഷ് നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയും പ്രധാനപ്പെട്ടൊരു അതിഥി വേഷത്തില്‍ എത്തുന്നു.. ഇവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാമും നൗഫലും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിലൂടെ തമിഴ് തെലുഗു താരം ധന്യ ബാലകൃഷ്ണ മലയാളത്തില്‍ നായികയായി അരങ്ങേറുന്നു. അലന്‍സിയര്‍, വിജയ് ബാബു, ബാലു വര്‍ഗീസ് ,സജിത്ത് നമ്പ്യാര്‍,സുധി കോപ്പ , ബിജു സോപാനം , കോട്ടയം പ്രദീപ്, ഗോകുലന്‍, അശ്വിന്‍ , സെബി ജോര്‍ജ് , മാല പാര്‍വതി , ഐശ്വര്യ ഉണ്ണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
കേരളം ഇപ്പോള്‍ നേരിടുന്ന ഗുരുതരമായ ഒരു വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായകന്‍ ഗിരീഷ് നായര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെറുതോണിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയില്‍ സാമുവല്‍ എന്ന കഥാപാത്രത്തെയാണ് ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്നത്. രഘുറാം ഐഎഎസ് ആയി ജയസൂര്യ എത്തുന്നു. പാല, തൊടുപുഴ, കശ്മീരിലെ കുപ്പുവാരാ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.
സന്തോഷ് വര്‍മ , റഫീഖ് അഹമ്മദ്, മനു മഞ്ജിത് തുടങ്ങിയവരുടെ വരികള്‍ക്ക് ബിജിബാലും രഞ്ജിത് മേലേപ്പാട്ടും ചേര്‍ന്നാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ഷ്യാല്‍ സതീഷും എഡിറ്റിംഗ് ഉണ്ണിമലയിലും നിര്‍വഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ സജിത് നമ്പ്യാര്‍.
Jayasurya and Chemban Vinod joining in Poozhikkadakan. The Gireesh Nair directorial gearing for a release.