കേരളത്തില്‍ ഏറെ ആരാധകരുള്ള വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന മാര്‍ക്കോണി മത്തായിയുടെ ഷൂട്ടിംഗ് ചങ്ങനാശേരിയില്‍ പുരോഗമിക്കുകയാണ് ഛായാഗ്രാഹകന്‍ സനില്‍ കളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമാണ് ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്.
നേരത്തേ ഗോവയില്‍ ചിത്രത്തിന്റെ ചെറിയ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. സത്യം മൂവീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ രണ്ട് പേര്‍ക്കും നായക പ്രാധാന്യമുള്ള വേഷമാണ്. ആത്മിയയാണ് ചിത്രത്തിലെ നായിക. മലയാളത്തിനു പുറമേ തമിഴിലും ചിത്രം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
മുന്‍ പട്ടാളക്കാരനായ ഒരു സെക്യൂരിറ്റി കഥാപാത്രമായാണ് ജയറാം എത്തുന്നത്. ഒരു സഹകരണ ബാങ്കിലെ കാവല്‍ക്കാരനായ അയാല്‍ അവിടത്തെ തൂപ്പുകാരിയായി എത്തുന്ന അന്നയോട് പ്രണയം തോന്നുന്നു. മത്തായി പിന്നീട് നേരിടുന്ന ഒരു പ്രശ്നം പരിഹരിക്കാന്‍ നിരവധി പേര് എത്തുമ്പോള്‍ അതിന് മുന്നില്‍ നില്‍ക്കുന്നയാളാണ് വിജയ് സേതുപതി. ഒരല്‍പ്പം ദുരൂഹ സ്വഭാവമുള്ള കഥാപാത്രമാണിത്.
റേഡിയോയും ഒരു പ്രധാന കഥാപാത്രമാണ്. അജു വര്‍ഗീസ്, ഗ്രിഗറി, നെടുമുടി വേണു, ഹരീഷ് കണാരന്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, മാമുക്കോയ, സുനില്‍ സുഖദ, കലാഭവന്‍ പ്രജോദ് എന്നിവരും വേഷമിടുന്നു. സനില്‍ കളത്തിലും റെജിഷ് മിഥിലയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. എം ജയചന്ദ്രന്റെ സംഗീതം.
കടപ്പാട്- നാന