മലയാളത്തില്‍ ആദ്യമായി ആക്ഷന്‍ താരമെന്ന് പേരെടുത്ത ജയന്റെ ജീവിതം സിനിമയാകുന്നു. ഷൂട്ടിംഗിന്റെ സുരക്ഷാ സംവിധാനങ്ങള്‍ പരിമിതമായിരുന്ന കാലത്ത് ജയന്‍ സിനിമയ്ക്കായി നടത്തിയ സാഹസ പ്രകടനങ്ങളും ആക്ഷനും ഇന്നും പ്രേക്ഷകര്‍ക്ക് ഹരമാണ്. സ്റ്റാര്‍ സെലിബ്രേറ്റിംഗ് ജയന്‍ എന്ന പേരിലൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടോം ഇമ്മട്ടിയാണ്.
പ്രധാന വേഷങ്ങളിലെല്ലാം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം ജോണി സാഗരികയുടെ ബാനറിലാണ് നിര്‍മിക്കുന്നത്.
Tags:jayantom emmatty