അനശ്വര നടന്‍ ജയന്റെ സിനിമാജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ജയന്റെ മരണം ഒരു ഫ്‌ളാഷ് ബാക്ക്’. ചലച്ചിത്ര നടനും എഴുത്തുകാരനുമായി എ.കെ.എസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ ജയന്റെ മരണത്തിന്റെ 38 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ നവംബര്‍ 16 ന് കൊല്ലത്ത് തേവള്ളിയിലെ ജയന്റെ വീട്ടില്‍ വച്ചുനടക്കും.
ജയന്റെ സമകാലികരായ നിരവധി സിനിമാ പ്രവര്‍ത്തകര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തും. മൂന്നു പതിറ്റാണ്ടുകളുടെ കഥയാണ് ചിത്രം പറയുന്നതെന്ന് എ.കെ.എസ് പറയുന്നു.
ജയന്റെ മരണത്തിലെ ചില ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതു കൂടി കണ്ടെത്താനുള്ള പരിശ്രമമാണ് ഈ ചിത്രമെന്നും സിനിമ പൂര്‍ണമാക്കുമെന്നും സംവിധായകന്‍ പറയുന്നു.
ജയന്റെ വേഷം ചെയ്യാനുള്ള നടനെ ഇനിയും നിശ്ചയിച്ചിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. നടി പൊന്നമ്മബാബുവാണ് ജയലളിതയായി അഭിനയിക്കുന്നത്. നടന്‍ ബാലന്‍ കെ. നായരുടെ വേഷത്തില്‍ അദ്ദേഹത്തിന്റെ മകന്‍ മേഘനാഥന്‍ അഭിനയിച്ചേക്കും.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ