രാജ 2 ൽ മമ്മൂട്ടിക്കൊപ്പം തമിഴിൽ നിന്ന് ജയ്

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം രാജ 2ന്റെ ഷൂട്ടിംഗ് അടുത്തമാസം ആദ്യം തുടങ്ങുകയാണ്. മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രം പുലിമുരുകനു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നെല്‍സണ്‍ ഐപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മിക്കുന്നത്. ത്മിഴ് യുവ താരം ജയ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്നാണ് പുതിയ വിവരം. ജയുടെ ആദ്യ മലയാളം ചിത്രമാണ് ഇത്. രാജാ 2നായുള്ള ലൊക്കേഷന്‍ തെരഞ്ഞെടുക്കലും കാസ്റ്റിംഗും പുരോഗമിക്കുകയാണ്. അനുശ്രീ ഒരു നായിക വേഷത്തില്‍ എത്തും. മറ്റൊരു നായികാ കഥാപാത്രം കൂടി ചിത്രത്തിലുണ്ട്. പ്രിഥ്വിരാജ് ചിത്രത്തിന്റെ ഭാഗമാകാനിടയില്ല. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും വ്യക്തമാക്കി കൊണ്ടുള്ള പ്രഖ്യാപനം ഉടനുണ്ടാകും.
2017 പുതുവര്‍ഷ ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് രാജ 2. ആദ്യ ഭാഗമായ പോക്കിരിരാജ നിര്‍മിച്ച ടോമിച്ചന്‍ മുളകുപാടം തന്നെ രണ്ടാം ഭാഗവും നിര്‍മിക്കുമെന്നാണ് അന്ന് അറിയിക്കപ്പെട്ടിരുന്നത്. എന്നാല്‍ ടോമിച്ചന്‍ അതിന്റെ നിര്‍മാണത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. തന്റെ അടുത്ത ചിത്രങ്ങളില്‍ രാജ 2 ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് വൈശാഖ് പുതിയ സംവിധായകനെ കണ്ടെത്തിയത്.
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന രാജ 2 ആദ്യ ഭാഗം പോലെ തന്നെ ഒരു മാസ് എന്റര്‍ടെയ്‌നറായാണ് ഒരുക്കുന്നത്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ രസിക്കുന്ന തരത്തിലാണ് ചിത്രം എത്തുകയെന്ന് വൈശാഖ് പറയുന്നു. ആദ്യ ഭാഗത്തില്‍ നിന്നു വ്യത്യസ്തമായി ടെക്‌നോളജിക്കലി കൂടുതല്‍ മികച്ച പരീക്ഷണങ്ങള്‍ ചിത്രത്തിലുണ്ടാകും.
രാജാ 2ന് ശേഷം ആദ്യ ഷെഡ്യൂളിനു ശേഷം വൈശാഖ് നിവിന്‍ പോളി ചിത്രത്തിലേക്ക് നീങ്ങും. കാംപസ് പശ്ചാത്തലത്തിലെ ഒരു ആക്ഷന്‍ ലൗ സ്റ്റോറിയാണ് ഇത്. നിവിന്‍പോളി ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാകും രാജ 2 അവസാന ഷെഡ്യൂള്‍.
തെലുങ്ക് ചിത്രം യാത്ര പൂര്‍ത്തിയാക്കിയാണ് മമ്മൂട്ടി രാജാ 2ല്‍ ജോയിന്‍ ചെയ്യുക. സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ അവസാന ഷെഡ്യൂള്‍ കൂടി താരത്തിന് പൂര്‍ത്തിയാക്കാനുണ്ട്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *