തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ താര റാണി ആയിരുന്നു ശ്രീദേവി. ശ്രീദേവിയുടെ ആകസ്മികമായ മരണം ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. ഇപ്പോഴിതാ ശ്രീദേവിയുടെ മകള്‍ ജാന്‍വി ബോളിവുഡിലെ താരമായിരിക്കുന്നു. ജാന്‍വി തെലുങ്കിലൂടെ തെന്നിന്ത്യന്‍ സിനിമയിലേക്കും എത്തുകയാണ്.
വിജയ് ദേവ്രകൊണ്ടയുടെ നായികയായി ജാന്‍വി തെലുങ്കിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തമിഴിലെ ഒരു പ്രമുഖ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Tags:janvi kapoor